സിംല: ഹിമാചൽപ്രദേശിലെ ഹാനോഗി തുരങ്കത്തിൽ എതിർദിശയിലെത്തിയ രണ്ടു ട്രക്കുകൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ആറു പേർക്കു പരിക്കേറ്റു.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മണ്ഡി പോലീസ് സൂപ്രണ്ട് വിനോദ്കുമാർ പറഞ്ഞു. മൂന്ന് ഉത്തർപ്രദേശ് സ്വദേശികളും ഒരു ബിഹാറുകാരനുമാണു മരിച്ചത്. അപകടത്തെത്തുടർന്ന് തുരങ്കത്തിൽ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു.